ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി 3ന് സ്കൂൾ തുറക്കുകയുണ്ടായി...... രാവിലെ തന്നെ ഹെഡ്മിസ്(ടിസിന്റെ അനൗൺസ്മെന്റുണ്ടായിരുന്നു. ഇന്ന് മുതൽ പഴയ ടൈംടേബിൾ പ്രകാരമായിരിക്കും സ്കൂൾ പ്രവർത്തന സമയം നടക്കുന്നത്. അങ്ങനെയാകുമ്പോൾ ഒരു ദിവസം 40 മിനിറ്റ് വീതമുള്ള 8 പീരിയഡുകൾ കുട്ടികൾക്ക് ലഭിക്കും. ടൈം ടേബിൾ മാറ്റിയതിന്റെ കാരണം മുമ്പേ, ക്രിസ്മസ് പരീക്ഷക്ക് വേണ്ട പാഠഭാഗങ്ങൾ കൃത്യസമയത്ത് തീർക്കുവാൻ വേണ്ടി ഒരു മണിക്കൂർ സമയ ക്രമീകരണം നടത്തിയിരുന്നു. പരീക്ഷ കഴിഞ്ഞതിനു ശേഷം പഴയ സമയ ക്രമീകരണത്തിലേക്ക് മടങ്ങുകയായിരുന്നു. എനിക്ക് ഈ ദിവസം ക്ലാസ്സൊന്നുമില്ലായിരുന്നു. അടുത്ത ദിവസം അറിയിപ്പുണ്ടായി ഈ വരുന്ന വെള്ളിയാഴ്ച (ജനുവരി 6 ) ഹൈസ്ക്കൂൾ കുട്ടികളുടെ പി.റ്റി.എ മീറ്റിംഗ് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ നടത്തപ്പെടുന്നതാണ്. അന്നേ ദിവസം എനിക്ക് ഒൻപതിനും എട്ടിനും ക്ലാസ്സുകളുണ്ടായിരുന്നു. ഒൻപതിലെ കുട്ടികൾക്ക് ബയോളജി പേപ്പർ ഹെലൻ മിസ്സ് നൽക്കുകയുണ്ടായി, കൂട്ടത്തിൽ ഞാനും ക്ലാസ്സിൽ പോയി . ഒരു കുട്ടിക്ക് ഫുൾ മാർക്കുണ്ടായിരുന്നു. 9 പേർക്ക് 35-ന് മുകളിലും, 12 പേർക്ക് 30 ന് മുകളിൽ മാർക്കും, 24 പേർക്ക് 25 ന് മുകളിൽ മാർക്കുണ്ടായിരുന്നു. വളരെ നന്നായി കുട്ടികൾ പരീക്ഷ എഴുതിയിരുന്നു ,പക്ഷേ ഭൂരിഭാഗം വിദ്യാർത്ഥിനികളും അശ്രദ്ധ കാരണം 35-ന് മുകളിലെത്താൻ കഴിഞ്ഞിരുന്നില്ല .....
അടുത്ത ദിനമായ വ്യാഴാഴ്ച പ്രത്യേകിച്ച് ക്ലാസ്സുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അടുത്ത ദിവസത്തെ പി റ്റി.എ മീറ്റിംഗിറ്റ് വേണ്ടി ക്ലാസ്സ് ടീച്ചേഴ്സ് കുട്ടികളുടെ എല്ലാ പരീക്ഷ പേപ്പറും അറേഞ്ച് ചെയ്തു വെയ്ക്കുവാൻ അറിയിപ്പുണ്ടായി. അഞ്ചലിൽ നടക്കുന്ന ജില്ലാ സ്കൂൾ തല ബാൻഡ് മത്സരത്തിൽ ഈ സ്കൂളിനെ പ്രതിനിധികരിച്ചുള്ള ബാൻഡ് ടീം 27 വർഷത്തിന് ശേഷം ആദ്യമായി പരാജയപ്പെടുകയുണ്ടായി. വളരെ ദുഃഖം തോന്നിയ നിമിഷമായിരുന്നു. സബ് ജില്ലാ തലത്തിൽ ഞങ്ങൾ ഉള്ള സമയത്തായിരുന്നു കുട്ടികൾ വിജയിച്ചു വന്നത്. ഈ വാർത്ത മനസ്സിന് വല്ലാത്ത വിഷമമുണ്ടാക്കി ............ വെള്ളിയാഴ്ച ഞങ്ങളുടെ മിസ്സായ സിന്ധു മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. നാലാമത്തെ പിരീയഡായിരുന്നു ക്ലാസ്സുണ്ടായിരുന്നത്. വിവിധ തരം പേശികളെക്കുറിച്ചാണ് പഠിപ്പിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ രക്ഷകർത്താക്കളുടെ കൂട്ടം സ്കൂളിൽ ഒഴുകിയെത്തിരുന്നു. ഇന്ന് വരാത്ത രക്ഷകർത്താക്കൾക്ക് പിന്നീട് ഒരു അവസരം നൽകുന്നതല്ലെന്ന അറിയിപ്പുണ്ടായി. തങ്ങളുടെ മക്കളുടെ പഠന നിലവാരം മാത്രമല്ല അച്ചടക്കവും സ്വഭാവത്തിലെ മാറ്റങ്ങളെ കുറിച്ച് അറിയുവാനുള്ള അവസരമാണ് ഓരോ പി. റ്റി.എ മീറ്റിംഗ്. രക്ഷകർത്താക്കൾ അവരുടെ മക്കളുടെ നിലവാരം അറിയുവാനായി എന്നെ ക്കാണാൻ വന്നിരുന്നു. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു ..........
പുതിയ വർഷത്തിലെ സ്കൂൾ തുറന്നു കഴിഞ്ഞുള്ള ഏഴാമത്തെ ആഴ്ചയും അങ്ങനെ കടന്നിരിക്കുന്നു.........'
Friday, 6 January 2017
SEVENTH WEEK OF SCHOOL INTERNSHIP PROGRAM
Saturday, 24 December 2016
SIXTH WEEK OF SCHOOL INTERNSHIP PROGRAM
യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞുള്ള ദിനങ്ങളായിരുന്നു ആറാമത്തെ ആഴ്ചയിലുള്ളത്. ഇരുപതാം തീയതി മുതൽ ഞങ്ങൾ സ്കൂളിൽ തിരികെ വന്നിരുന്നു. ഒൻപതിലെ ബയോളജി പരീക്ഷ കഴിഞ്ഞിരുന്നു, കുട്ടികൾ ചോദ്യപേപ്പർ കൊണ്ടു വന്നു കാണിച്ചു . വളരെ നല്ല ചോദ്യങ്ങളായിരുന്നു. കുട്ടികളെല്ലാം നന്നായി എഴുതിയെന്ന് പറഞ്ഞു. ഞങ്ങൾക്ക് പ്രത്യേകിച്ച് ഡ്യൂട്ടി ഒന്നും തന്നിരുന്നില്ല. അടുത്ത ദിവസങ്ങളിൽ ഞങ്ങളിൽ മൂന്നാലു പേർക്ക് പരീക്ഷ ഡ്യൂട്ടിയ്ക്ക് നിൽക്കേണ്ടി വന്നു. അതൊരു നല്ല അനുഭവമായിരുന്നു. പരീക്ഷ നടത്തിപ്പ് കണ്ടു മനസ്സിലാക്കുവാൻ സാധിച്ചു. ബുധനാഴ്ച എട്ടിലെ കുട്ടികൾക്ക് ബയോളജി പരീക്ഷയായിരുന്നു. കുട്ടികൾക്ക് രാവിലെ ഒന്നു കൂടി റിവിഷൻ നടത്തുകയും സംശയങ്ങൾ നിവാരണം ചെയ്യുകയും വരാൻ ചാൻസുള്ള ചോദ്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് കുട്ടികൾ ചോദ്യപേപ്പറുമായിട്ട് വന്നിരുന്നു. വളരെ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. നന്നായി എഴുതിയതിന്റെ സന്തോഷം കുട്ടികളിൽ കണ്ടു. ഇരുപതിമൂന്നാം തീയതി സ്കൂൾ ക്രിസ്മസ് അവധിയ്ക്കായി അടയ്ക്കുകയാണ്. അന്നേ ദിവസം എട്ടിലെ വിദ്യാർത്ഥിനികൾക്ക് ആരോഗ്യ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം വിഭാഗത്തിൽ പരീക്ഷ നടക്കുന്നുണ്ടായിരുന്നു. ഇരുപതിമൂന്നാം തീയതി അടച്ച സ്കൂൾ ഇനി ജനുവരി മൂന്നിന് തുറക്കുകയാണ്.
അങ്ങനെ പരീക്ഷ ചൂടിന്റെയും പഠന ശ്രമത്തിന്റെയും ദിനങ്ങൾ കഴിഞ്ഞു...... ഇനി വിശ്രമത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് രാവുകൾ വന്നണയുന്നു ............
Wednesday, 21 December 2016
FIFTH WEEK OF SCHOOL INTERNSHIP PROGRAM
അഞ്ചാമത്തെ ആഴ്ച തുടക്കം മുതൽ മൂന്നാം സെമസ്റ്റർ യൂണി വേഴ്സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ട് കോളേജിലായിരുന്നു. ആ ദിവസങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് ക്രിസ്തുമസ് പരീക്ഷ നടക്കുന്നുണ്ടായിരുന്നു. പരീക്ഷയായതിനാൽ സ്കൂളിൽ ഞങ്ങളുടെ പ്രവൃത്തി ദിനം നഷ്ടപ്പെട്ടിരുന്നില്ല. കുട്ടികളും അധ്യാപക വിദ്യാർത്ഥിനികളായ ഞങ്ങളും ഒരുപോലെ പരീക്ഷാ ചൂടിലായിരുന്നു. ഒരാഴ്ച പരീക്ഷയുമായി ബന്ധപ്പെട്ട് ഞങ്ങൾ സ്കൂളിൽ ഉണ്ടാകില്ലെന്നും 20 തീയതി മുതൽ തിരികെ സ്കൂളിൽ പ്രവേശിക്കുമെന്നും ഹെഡ്മിസ്ട്രിസിനു ഞങ്ങൾ 11 പേരും അപേക്ഷ നൽകിയിരുന്നു. കുട്ടികളെല്ലാം നന്നായി പരീക്ഷ എഴുതുവാൻ ആശംസിച്ചു.
പരീക്ഷ കാലത്തോടെ അഞ്ചാമത്തെ ആഴ്ചയും കഴിഞ്ഞു.......
Friday, 9 December 2016
FOURTH WEEK OF SCHOOL INTERNSHIP PROGRAMME
നാലാമത്തെ ആഴ്ചയുടെ തുടക്കമായ തിങ്കളാഴ്ച ഹെഡ്മിസ്ട്രിസ് മൈക്കിലൂടെ കലോൽസവത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികളെ അഭിനന്ദിക്കുകയും സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിജയത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് അറിയിച്ചു. ഒരു അധ്യാപികയെന്ന നിലയിൽ ഞാനും ഈ വിജയത്തിൽ അഭിമാനിക്കുന്നു. അന്നേ ദിവസം ഒൻപതിന് ക്ലാസ്സുണ്ടായിരുന്നു. ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനാൽ കേരളത്തിന് പൊതു അവധിയായിരുന്നു, അന്ന് ക്ലാസ്സുണ്ടായിരുന്നില്ല . ബുധനാഴ്ച ഞങ്ങളുടെ ജനറൽ മിസ്സായ റീന മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. എനിക്ക് നാലാമത്തെ പിരീയഡ് 8.pയ്ക്കായിരുന്നു ക്ലാസ്സ് . എനിക്ക് തൊണ്ട നന്നായി സ്ട്രെയിൻ ചെയ്തതിനാൽ ക്ഷീണമുണ്ടായിരുന്നുവെന്ന് മിസ്സ് പറയുകയുണ്ടായി. കുട്ടികളുമായിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മികവുണ്ടായിരുന്നുവെന്ന് പറഞ്ഞു. എല്ലാ പോരായ്മകളും പരിഹരിച്ച് വരും ക്ലാസ്സുകൾ മികവുള്ളതാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു.
അടുത്ത ദിവസം ഞങ്ങളുടെ ഓപ്ഷൻ മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. ഒൻപതിനാണ് ക്ലാസ്സുണ്ടായിരുന്നത്.. ഹീമോ ഡയാലിസിസ് ആയിരുന്നു പഠിപ്പിച്ചത്. വലിയ വിമർശനങ്ങൾ ഇല്ലെന്ന് പറഞ്ഞു. ഈയാഴ്ചയുടെ അവസാനമായ ഇന്ന് എട്ടിനും ഒൻപതിനും ക്രിസ്മസ് പരീക്ഷയ്ക്കുള്ള അധ്യായങ്ങൾ റിവിഷൻ നടത്തി. കുട്ടികളെല്ലാം നന്നായി ഉത്തരം പറയുന്നുണ്ടായിരുന്നു. എങ്ങനെ ചോദ്യം വന്നാലും ഉത്തരം എഴുതാൻ പറ്റുന്ന രീതിയിൽ തറമായിട്ട് പഠിപ്പിച്ചു. നന്നായി പരീക്ഷയെഴുതുവാൻ സാധിക്കട്ടെന്ന് ആംശ സിച്ചു. കുട്ടികൾക്ക് പരീക്ഷ തുടങ്ങുന്ന 14 ന് തന്നെയാണ് എനിക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങുന്നത്. ഇനി ഒരാഴ്ചത്തേക്ക് കോളേജിലാണ്. മിസ്സ് നന്നായി പരീക്ഷ എഴുതി വരാനും കുട്ടികൾ ആശംസിച്ചു.
നല്ല സംതൃപ്തിയോടെ ഈ ഒരാഴ്ച്ച കടന്നു പോയി........
Saturday, 3 December 2016
THIRD WEEK OF SCHOOL INTERNSHIP PROGRAM
മൂന്നാമത്തെ ആഴ്ചയുടെ തുടക്കമായ തിങ്കളാഴ്ച ഹർത്താൽ ആയിരുന്നു. അതിനാൽ ക്ലാസ്സില്ലായിരുന്നു. കുട്ടികളുടെ നോട്ട്സ് നോക്കാൻ ഉണ്ടായിരുന്നു. ബുധനാഴ്ച ഈ സ്കൂളിനെ പ്രതിനീധികരിച്ച് ബാൻഡ് ട്യൂപ്പ് സെന്റ് അലോഷ്യസ് സ്കൂളിൽ ഉപജില്ലാതലം മത്സരിക്കുവാൻ പോയിരുന്നു.തുടർച്ചയായ പരിശീലനത്തിന്റെ ഫലമായി വിമലഹൃദയ സ്കൂൾ ആദ്യ സ്ഥാനം കരസ്ഥമാക്കിയിരുന്നു. സ്കൂളിനെ സംബന്ധിച്ച് ഒരു അഭിമാന മുഹൂർത്തമായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് നാലാമത്തെ പീരിയഡ് 8 Pയ്ക്ക് ക്ലാസ്സുണ്ടായിരുന്നു. അജീവിയ ഘടകങ്ങളെ ക്കുറിച്ചാണ് പഠിപ്പിച്ചിരുന്നത്. വളരെ നന്നായി ക്ലാസ്സ് പൂർത്തീയാക്കുവാൻ കഴിഞ്ഞിരുന്നു. ചാർട്ട് വളരെ മനോഹരമായി തയ്യാറാക്കിയിരുന്നു.
വ്യാഴാഴ്ച ക്ലാസ്സുകൾ ഇല്ലായിരുന്നു പക്ഷേ അന്ന് പൂർണമായും തിരക്കുള്ള ദിനമായിരുന്നു. ഉപജില്ലാതല കലോത്സവം തേവള്ളി സ്കൂളിൽ നടക്കുകയായിരുന്നു. വിമലഹൃദയ സ്കൂളിൽ നിന്ന് യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒപ്പന, സംഘനൃത്തം, വൃന്ദവാദ്യം എന്നിവയിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഒരു അധ്യാപിക പഠനപ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ദിനം കൂടിയായിരുന്നു. കുട്ടികളെ മത്സരത്തിന് വേണ്ടി ഒരുക്കുവാനുള്ള അവസരം ലഭിച്ചിരുന്നു. വയനാട്ടിൽ നിന്ന് പ്രഗൽഭരായ നൃത്ത അധ്യാപകരുടെ നേതൃതത്തിലാണ് പരിപാടി ചിട്ടപ്പെടുത്തിയത്. ഒരു അധ്യാപികയാകുവാൻ പോകുന്ന എനിക്ക് ഇതെല്ലാം നല്ലൊരു അനുഭവമായിരുന്നു.
വെള്ളിയാഴ്ച വന്നപ്പോൾ പങ്കെടുത്ത കുട്ടികൾ വന്ന് പറഞ്ഞ് അറിയുകയുണ്ടായി. പങ്കെടുത്ത മത്സരങ്ങൾക്ക് ഒന്നാം സ്ഥാനം ഉണ്ടെന്നുള്ള വിവരം സന്തോഷം നൽകുന്നതായിരുന്നു. അന്നേ ദിവസം രണ്ട് ക്ലാസ്സുകൾ വീതമുണ്ടായിരുന്നു. മൂത്ര രുപീകരണത്തിന്റെ ഘട്ടങ്ങൾ ഒൻപതിനും പോഷണതലങ്ങൾ എന്ന പാഠഭാഗം എട്ടിനും എടുക്കുകയുണ്ടായി. ശനിയാഴ്ച തിങ്കളാഴ്ചത്തെ ടൈം ടേബിൾ അനുസരിച്ച് പ്രവൃത്തി ദിനമാണെന്ന് അറിയുകയുണ്ടായി. കുട്ടികൾ വളരെ കുറവായിരുന്നു. എട്ടിലെ കുട്ടികൾ തിരുവനന്തപുരത്ത് വിനോദയാത്ര പോയതിനാൽ അവർക്ക് ക്ലാസ്സുകൾ ഇല്ലായിരുന്നു. മൂന്നാമത്തെ പീരിയഡ് ഒൻപതിന് മൂത്രത്തിലെ ഘടകങ്ങൾ പഠിപ്പിക്കുകയുണ്ടായിരുന്നു. അങ്ങനെ മൂന്നാമത്തെ ആഴ്ച പൂർത്തീയാക്കിയിരുന്നു.
Friday, 25 November 2016
SECOND WEEK OF SCHOOL INTERNSHIP PROGRAM
രണ്ടാമത്തെ ആഴ്ചയുടെ തുടക്കമായ വെളളിയാഴ്ച എനിക്ക് രണ്ടു ക്ലാസ്സ് വീതമുണ്ടായിരുന്നു. 9N - ന് ആദ്യ പീരിയഡായിരുന്നു. ശ്വസന ചലനങ്ങളാണ് പഠിപ്പിക്കാനുണ്ടായിരുന്നത്. അടുത്ത പീരിയഡ് 8Pയക്ക് ക്ലാസ്സുണ്ടായിരുന്നു. വർഗീകരണശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. 9. Nന്റെ Mid Term Exam ന്റെ പേപ്പർ എനിക്കു നോക്കുവാൻ തന്നു . തിങ്കളാഴ്ച മേരി സിന്ധു മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. എന്റെ സഹപാഠി നിധീഷയ്ക്ക് രണ്ടാമത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ് . അവളുടെ ക്ലാസ്സ് കഴിഞ്ഞായിരുന്നു എന്റെ ക്ലാസ്സ് മിസ്സ് കണ്ടിരുന്നത്. 9. N ആയിരുന്നു ക്ലാസ്സ് . വൃക്കകളെ ക്കുറിച്ചാണ് പഠിപ്പിച്ചത്. വലിയ വിമർശനങ്ങൾ ഒന്നും തന്നെയില്ലെന്ന് മിസ്സ് പറയുകയുണ്ടായി. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 യ്ക്ക മാതാവിന്റെ തിരുനാൾ ആയതിനാൽ പായസ വിതരണമുണ്ടായിരുന്നു. യു.പി, എൽ.പി, ഹൈസ്ക്കൂൾ എന്നിങ്ങനെ വിഭാഗങ്ങളായിട്ടാണ് പായസ വിതരണം നടന്നത്. ഞങ്ങൾക്കും പായസം ലഭിക്കുകയുണ്ടായി.
ചൊവ്വാഴ്ച കുട്ടികൾക്ക് Mid Term Exam ന്റെ പേപ്പർ നൽകി. 5 കുട്ടികൾക്ക് ഫുൾ മാർക്ക് ഉണ്ടായിരുന്നു. ബാക്കി കുട്ടികൾക്ക് 80- 95 % മാർക്കുണ്ടായിരുന്നു. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു. അന്ന് ഉച്ചയക്ക് മാതാവിന്റെ തിരുനാൾ പ്രമാണിച്ച് ബിഷപ്പ് വന്നിരുന്നു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയും കുഞ്ഞു മാലാഖമാരുടെ വേഷ വിധാനത്തിൽ കുട്ടികൾ ബിഷപ്പിനെ സ്വീകരിച്ചു. ബുധനാഴ്ച ക്ലാസ്സുണ്ടയിരുന്നു. സസ്യ വർഗീകരണ ശാസ്ത്രമാണ് പഠിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പീരിയഡുകളിൽ എട്ടിനും ഒൻപതിനും ക്ലാസ്സുകൾ എടുത്തിരുന്നു. ഇന്ന് 8 Nലെ കുട്ടികളെയും കൊണ്ട് ഞാനും നിധീഷയും ഐ.ടി ലാബിൽ പോയിരുന്നു. അവർക്ക് മലയാളം ടൈപ്പ് ചെയ്ത് പഠിപ്പിക്കലായിരുന്നു. ഏത് അക്ഷരം ടൈപ്പ് ചെയ്യുമ്പോൾ മലയാളം വരുന്നു മെന്ന് ഞങ്ങൾക്ക് വൃക്തമായി മനസ്സിലായി. ഈ ഒരു ക്ലാസ്സ് കൊണ്ട് ഞങ്ങൾക്ക് മലയാളം ടൈപ്പിങ് കുറച്ച് ഗ്രഹസ്ഥ മാക്കാൻ കഴിഞ്ഞു.
അങ്ങനെ രണ്ടാമത്തെ ആഴ്ചയും പൂർത്തീയാക്കിയിരുന്നു.
Monday, 21 November 2016
FIRST WEEK OF SCHOOL INTERNSHIP PROGRAMME
2015-2017 ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി അധ്യാപക പരിശീലനത്തിന്റെ രണ്ടാം ഘട്ടം നവംബർ 10 ന് ആരംഭിച്ചു. ഇതിനായി ലഭിച്ചത് പട്ടത്താനം വിമലഹൃദയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളായിരുന്നു.വിവിധ ഓപ്ഷൻ വിഷയങ്ങളിൽ നിന്ന് 11 പേരടങ്ങുന്ന സംഘം നവംബർ 10 നു രാവിലെ 9.10 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. അവിടെ ഞങ്ങൾക്കായി ഒരു മുറി ലഭിച്ചിരുന്നു. അന്നേ ദിവസം എനിക്ക് ക്ലാസ്സെടുക്കേണ്ടി വന്നില്ല. അടുത്ത ദിവസമായ വെള്ളിയാഴ്ച 8.p യ്ക്കും 9. Nനും ക്ലാസ്സുണ്ടായിരുന്നു. ഒൻപതാം ക്ലാസ്സിന് നാലാമത്തെ പാഠമായ ഊർജത്തെ സ്വതന്ത്രമാക്കാനിൽ നിന്ന് ശ്വാസകോശത്തെ ക്കുറിച്ചാണ് പഠിപ്പിച്ചത്. അന്നേ ദിവസം 8 Pയക്ക് നാലാമത്തെ പാഠമായ തരo തിരിക്കുന്നതെന്തിന് എന്ന ഭാഗത്തിൽ നിന്നാണ് ക്ലാസ്സെടുത്തത്.
തിങ്കളാഴ്ച ശിശുദിനം ആയതിനാൽ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ കുട്ടികൾ ശിശുദിന സന്ദേശങ്ങൾ വായിക്കുകയുണ്ടായി. അന്ന് എനിക്ക് ഒൻപതിന് രണ്ടാമത്തെ ക്ലാസ്സ് ലഭിക്കുകയുണ്ടായി. ശ്വാസകോശത്തിന്റെ തുടർച്ചയായിട്ടാണ് പഠിപ്പിക്കാനുണ്ടായിരുന്നത്.അടുത്ത ദിവസങ്ങളായ ചൊവ്വ ,ബുധൻ, വ്യാഴം ക്ലാസ്സുണ്ടായിരുന്നില്ല. ചൊവ്വ, ബുധൻ ദിനങ്ങളിൽ ജില്ലാതല ശാസ്ത്ര മേളയും ഐ.ടി മേളയും സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ആയതിനാൽ എട്ടാം ക്ലാസ്സുകാർക്ക് ക്ലാസ് ഇല്ലായിരുന്നു. ഒൻപതിനും പത്താം ക്ലാസ്സിനും Mid Term Exam നടക്കുകയായിരുന്നു. ശാസ്ത്രമേള കാണാൻ പോയിരുന്നു. കുട്ടികളുടെ കലാമികവിനെ അഭിനന്ദിക്കുവാനും അവസരം കണ്ടെത്തിയിരുന്നു.വ്യാഴാഴ്ച എനിക്ക് ക്ലാസ്സില്ലാത്ത ദിവസമായിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിലെല്ലാം പങ്കാളിയാകുവാൻ കഴിഞ്ഞിരുന്നു. ഈ ദിവസങ്ങളിലെല്ലാം കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുവാനായി ഞങ്ങൾ സന്തോഷപൂർവ്വം പോയിരുന്നു. അങ്ങനെ വിജയകരമായി School Internship Programme-ന്റെ ഒരാഴ്ച പൂർത്തീയാക്കി......