യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞുള്ള ദിനങ്ങളായിരുന്നു ആറാമത്തെ ആഴ്ചയിലുള്ളത്. ഇരുപതാം തീയതി മുതൽ ഞങ്ങൾ സ്കൂളിൽ തിരികെ വന്നിരുന്നു. ഒൻപതിലെ ബയോളജി പരീക്ഷ കഴിഞ്ഞിരുന്നു, കുട്ടികൾ ചോദ്യപേപ്പർ കൊണ്ടു വന്നു കാണിച്ചു . വളരെ നല്ല ചോദ്യങ്ങളായിരുന്നു. കുട്ടികളെല്ലാം നന്നായി എഴുതിയെന്ന് പറഞ്ഞു. ഞങ്ങൾക്ക് പ്രത്യേകിച്ച് ഡ്യൂട്ടി ഒന്നും തന്നിരുന്നില്ല. അടുത്ത ദിവസങ്ങളിൽ ഞങ്ങളിൽ മൂന്നാലു പേർക്ക് പരീക്ഷ ഡ്യൂട്ടിയ്ക്ക് നിൽക്കേണ്ടി വന്നു. അതൊരു നല്ല അനുഭവമായിരുന്നു. പരീക്ഷ നടത്തിപ്പ് കണ്ടു മനസ്സിലാക്കുവാൻ സാധിച്ചു. ബുധനാഴ്ച എട്ടിലെ കുട്ടികൾക്ക് ബയോളജി പരീക്ഷയായിരുന്നു. കുട്ടികൾക്ക് രാവിലെ ഒന്നു കൂടി റിവിഷൻ നടത്തുകയും സംശയങ്ങൾ നിവാരണം ചെയ്യുകയും വരാൻ ചാൻസുള്ള ചോദ്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് കുട്ടികൾ ചോദ്യപേപ്പറുമായിട്ട് വന്നിരുന്നു. വളരെ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. നന്നായി എഴുതിയതിന്റെ സന്തോഷം കുട്ടികളിൽ കണ്ടു. ഇരുപതിമൂന്നാം തീയതി സ്കൂൾ ക്രിസ്മസ് അവധിയ്ക്കായി അടയ്ക്കുകയാണ്. അന്നേ ദിവസം എട്ടിലെ വിദ്യാർത്ഥിനികൾക്ക് ആരോഗ്യ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം വിഭാഗത്തിൽ പരീക്ഷ നടക്കുന്നുണ്ടായിരുന്നു. ഇരുപതിമൂന്നാം തീയതി അടച്ച സ്കൂൾ ഇനി ജനുവരി മൂന്നിന് തുറക്കുകയാണ്.
അങ്ങനെ പരീക്ഷ ചൂടിന്റെയും പഠന ശ്രമത്തിന്റെയും ദിനങ്ങൾ കഴിഞ്ഞു...... ഇനി വിശ്രമത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് രാവുകൾ വന്നണയുന്നു ............
Saturday, 24 December 2016
SIXTH WEEK OF SCHOOL INTERNSHIP PROGRAM
Subscribe to:
Post Comments (Atom)
No comments:
Post a Comment