Friday, 9 December 2016

FOURTH WEEK OF SCHOOL INTERNSHIP PROGRAMME

നാലാമത്തെ  ആഴ്ചയുടെ തുടക്കമായ തിങ്കളാഴ്ച ഹെഡ്മിസ്ട്രിസ് മൈക്കിലൂടെ കലോൽസവത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികളെ അഭിനന്ദിക്കുകയും സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിജയത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് അറിയിച്ചു. ഒരു അധ്യാപികയെന്ന നിലയിൽ ഞാനും  ഈ വിജയത്തിൽ അഭിമാനിക്കുന്നു. അന്നേ ദിവസം ഒൻപതിന് ക്ലാസ്സുണ്ടായിരുന്നു. ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനാൽ കേരളത്തിന് പൊതു അവധിയായിരുന്നു, അന്ന് ക്ലാസ്സുണ്ടായിരുന്നില്ല . ബുധനാഴ്ച ഞങ്ങളുടെ ജനറൽ മിസ്സായ റീന മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. എനിക്ക് നാലാമത്തെ പിരീയഡ് 8.pയ്ക്കായിരുന്നു ക്ലാസ്സ് . എനിക്ക് തൊണ്ട നന്നായി    സ്ട്രെയിൻ ചെയ്തതിനാൽ ക്ഷീണമുണ്ടായിരുന്നുവെന്ന് മിസ്സ് പറയുകയുണ്ടായി. കുട്ടികളുമായിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മികവുണ്ടായിരുന്നുവെന്ന് പറഞ്ഞു. എല്ലാ പോരായ്മകളും പരിഹരിച്ച് വരും ക്ലാസ്സുകൾ മികവുള്ളതാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു.
                 അടുത്ത ദിവസം ഞങ്ങളുടെ ഓപ്ഷൻ മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. ഒൻപതിനാണ് ക്ലാസ്സുണ്ടായിരുന്നത്.. ഹീമോ ഡയാലിസിസ്  ആയിരുന്നു പഠിപ്പിച്ചത്. വലിയ വിമർശനങ്ങൾ ഇല്ലെന്ന് പറഞ്ഞു. ഈയാഴ്ചയുടെ അവസാനമായ ഇന്ന് എട്ടിനും ഒൻപതിനും ക്രിസ്മസ് പരീക്ഷയ്ക്കുള്ള അധ്യായങ്ങൾ റിവിഷൻ നടത്തി. കുട്ടികളെല്ലാം നന്നായി ഉത്തരം പറയുന്നുണ്ടായിരുന്നു. എങ്ങനെ ചോദ്യം വന്നാലും ഉത്തരം എഴുതാൻ പറ്റുന്ന രീതിയിൽ തറമായിട്ട് പഠിപ്പിച്ചു. നന്നായി പരീക്ഷയെഴുതുവാൻ സാധിക്കട്ടെന്ന് ആംശ സിച്ചു. കുട്ടികൾക്ക് പരീക്ഷ തുടങ്ങുന്ന 14 ന് തന്നെയാണ് എനിക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങുന്നത്. ഇനി ഒരാഴ്ചത്തേക്ക് കോളേജിലാണ്. മിസ്സ് നന്നായി പരീക്ഷ എഴുതി വരാനും കുട്ടികൾ ആശംസിച്ചു.
                 നല്ല  സംതൃപ്തിയോടെ  ഈ ഒരാഴ്ച്ച കടന്നു പോയി........

No comments:

Post a Comment