Saturday, 3 December 2016

THIRD WEEK OF SCHOOL INTERNSHIP PROGRAM

മൂന്നാമത്തെ ആഴ്ചയുടെ തുടക്കമായ തിങ്കളാഴ്ച ഹർത്താൽ ആയിരുന്നു. അതിനാൽ ക്ലാസ്സില്ലായിരുന്നു. കുട്ടികളുടെ നോട്ട്സ് നോക്കാൻ ഉണ്ടായിരുന്നു. ബുധനാഴ്ച ഈ സ്കൂളിനെ പ്രതിനീധികരിച്ച് ബാൻഡ് ട്യൂപ്പ് സെന്റ് അലോഷ്യസ് സ്കൂളിൽ ഉപജില്ലാതലം മത്സരിക്കുവാൻ പോയിരുന്നു.തുടർച്ചയായ പരിശീലനത്തിന്റെ ഫലമായി വിമലഹൃദയ സ്കൂൾ ആദ്യ സ്ഥാനം കരസ്ഥമാക്കിയിരുന്നു. സ്കൂളിനെ സംബന്ധിച്ച് ഒരു അഭിമാന  മുഹൂർത്തമായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് നാലാമത്തെ പീരിയഡ് 8 Pയ്ക്ക് ക്ലാസ്സുണ്ടായിരുന്നു. അജീവിയ ഘടകങ്ങളെ ക്കുറിച്ചാണ് പഠിപ്പിച്ചിരുന്നത്. വളരെ നന്നായി ക്ലാസ്സ് പൂർത്തീയാക്കുവാൻ കഴിഞ്ഞിരുന്നു. ചാർട്ട് വളരെ മനോഹരമായി തയ്യാറാക്കിയിരുന്നു.
                        വ്യാഴാഴ്ച ക്ലാസ്സുകൾ ഇല്ലായിരുന്നു പക്ഷേ അന്ന് പൂർണമായും തിരക്കുള്ള ദിനമായിരുന്നു. ഉപജില്ലാതല  കലോത്സവം തേവള്ളി സ്കൂളിൽ നടക്കുകയായിരുന്നു. വിമലഹൃദയ സ്കൂളിൽ നിന്ന് യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ  നിന്ന്  ഒപ്പന, സംഘനൃത്തം, വൃന്ദവാദ്യം എന്നിവയിൽ നിന്നുള്ള കുട്ടികൾ  മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഒരു അധ്യാപിക പഠനപ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ദിനം കൂടിയായിരുന്നു. കുട്ടികളെ മത്സരത്തിന് വേണ്ടി ഒരുക്കുവാനുള്ള അവസരം ലഭിച്ചിരുന്നു. വയനാട്ടിൽ നിന്ന് പ്രഗൽഭരായ നൃത്ത അധ്യാപകരുടെ നേതൃതത്തിലാണ്  പരിപാടി  ചിട്ടപ്പെടുത്തിയത്. ഒരു അധ്യാപികയാകുവാൻ പോകുന്ന എനിക്ക് ഇതെല്ലാം നല്ലൊരു അനുഭവമായിരുന്നു.
                      വെള്ളിയാഴ്ച വന്നപ്പോൾ പങ്കെടുത്ത കുട്ടികൾ വന്ന് പറഞ്ഞ് അറിയുകയുണ്ടായി. പങ്കെടുത്ത മത്സരങ്ങൾക്ക് ഒന്നാം സ്ഥാനം ഉണ്ടെന്നുള്ള വിവരം സന്തോഷം നൽകുന്നതായിരുന്നു. അന്നേ ദിവസം രണ്ട് ക്ലാസ്സുകൾ വീതമുണ്ടായിരുന്നു. മൂത്ര രുപീകരണത്തിന്റെ ഘട്ടങ്ങൾ ഒൻപതിനും പോഷണതലങ്ങൾ എന്ന പാഠഭാഗം എട്ടിനും എടുക്കുകയുണ്ടായി. ശനിയാഴ്ച തിങ്കളാഴ്ചത്തെ ടൈം ടേബിൾ അനുസരിച്ച് പ്രവൃത്തി ദിനമാണെന്ന് അറിയുകയുണ്ടായി. കുട്ടികൾ വളരെ കുറവായിരുന്നു. എട്ടിലെ കുട്ടികൾ  തിരുവനന്തപുരത്ത് വിനോദയാത്ര പോയതിനാൽ അവർക്ക് ക്ലാസ്സുകൾ ഇല്ലായിരുന്നു. മൂന്നാമത്തെ പീരിയഡ് ഒൻപതിന് മൂത്രത്തിലെ ഘടകങ്ങൾ പഠിപ്പിക്കുകയുണ്ടായിരുന്നു. അങ്ങനെ മൂന്നാമത്തെ ആഴ്ച പൂർത്തീയാക്കിയിരുന്നു.

No comments:

Post a Comment