Friday, 25 November 2016

SECOND WEEK OF SCHOOL INTERNSHIP PROGRAM

  രണ്ടാമത്തെ ആഴ്ചയുടെ തുടക്കമായ വെളളിയാഴ്ച എനിക്ക് രണ്ടു ക്ലാസ്സ് വീതമുണ്ടായിരുന്നു. 9N - ന് ആദ്യ പീരിയഡായിരുന്നു. ശ്വസന ചലനങ്ങളാണ് പഠിപ്പിക്കാനുണ്ടായിരുന്നത്. അടുത്ത പീരിയഡ് 8Pയക്ക് ക്ലാസ്സുണ്ടായിരുന്നു. വർഗീകരണശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. 9. Nന്റെ Mid Term Exam ന്റെ പേപ്പർ എനിക്കു നോക്കുവാൻ തന്നു . തിങ്കളാഴ്ച മേരി സിന്ധു മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. എന്റെ സഹപാഠി നിധീഷയ്ക്ക് രണ്ടാമത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ് . അവളുടെ ക്ലാസ്സ് കഴിഞ്ഞായിരുന്നു എന്റെ ക്ലാസ്സ് മിസ്സ് കണ്ടിരുന്നത്. 9. N ആയിരുന്നു ക്ലാസ്സ് . വൃക്കകളെ ക്കുറിച്ചാണ് പഠിപ്പിച്ചത്. വലിയ വിമർശനങ്ങൾ ഒന്നും തന്നെയില്ലെന്ന് മിസ്സ് പറയുകയുണ്ടായി. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 യ്ക്ക മാതാവിന്റെ തിരുനാൾ ആയതിനാൽ പായസ വിതരണമുണ്ടായിരുന്നു. യു.പി, എൽ.പി, ഹൈസ്ക്കൂൾ എന്നിങ്ങനെ വിഭാഗങ്ങളായിട്ടാണ് പായസ വിതരണം നടന്നത്. ഞങ്ങൾക്കും പായസം ലഭിക്കുകയുണ്ടായി.                                                                                     
                     ചൊവ്വാഴ്ച കുട്ടികൾക്ക് Mid Term Exam ന്റെ പേപ്പർ നൽകി. 5 കുട്ടികൾക്ക് ഫുൾ മാർക്ക് ഉണ്ടായിരുന്നു. ബാക്കി കുട്ടികൾക്ക് 80- 95 % മാർക്കുണ്ടായിരുന്നു. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു. അന്ന് ഉച്ചയക്ക് മാതാവിന്റെ തിരുനാൾ പ്രമാണിച്ച് ബിഷപ്പ് വന്നിരുന്നു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയും കുഞ്ഞു മാലാഖമാരുടെ വേഷ വിധാനത്തിൽ കുട്ടികൾ ബിഷപ്പിനെ സ്വീകരിച്ചു. ബുധനാഴ്ച  ക്ലാസ്സുണ്ടയിരുന്നു. സസ്യ വർഗീകരണ ശാസ്ത്രമാണ് പഠിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പീരിയഡുകളിൽ എട്ടിനും ഒൻപതിനും ക്ലാസ്സുകൾ എടുത്തിരുന്നു. ഇന്ന് 8 Nലെ കുട്ടികളെയും കൊണ്ട് ഞാനും നിധീഷയും ഐ.ടി ലാബിൽ പോയിരുന്നു. അവർക്ക് മലയാളം ടൈപ്പ് ചെയ്ത് പഠിപ്പിക്കലായിരുന്നു. ഏത് അക്ഷരം ടൈപ്പ് ചെയ്യുമ്പോൾ മലയാളം വരുന്നു മെന്ന്  ഞങ്ങൾക്ക് വൃക്തമായി മനസ്സിലായി. ഈ ഒരു ക്ലാസ്സ് കൊണ്ട് ഞങ്ങൾക്ക് മലയാളം ടൈപ്പിങ് കുറച്ച് ഗ്രഹസ്ഥ മാക്കാൻ കഴിഞ്ഞു.           
                     അങ്ങനെ രണ്ടാമത്തെ ആഴ്ചയും പൂർത്തീയാക്കിയിരുന്നു.

No comments:

Post a Comment