Friday, 6 January 2017

SEVENTH WEEK OF SCHOOL INTERNSHIP PROGRAM

ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി 3ന് സ്കൂൾ തുറക്കുകയുണ്ടായി...... രാവിലെ  തന്നെ ഹെഡ്മിസ്(ടിസിന്റെ അനൗൺസ്മെന്റുണ്ടായിരുന്നു. ഇന്ന് മുതൽ പഴയ ടൈംടേബിൾ പ്രകാരമായിരിക്കും സ്കൂൾ  പ്രവർത്തന സമയം നടക്കുന്നത്. അങ്ങനെയാകുമ്പോൾ ഒരു ദിവസം 40 മിനിറ്റ് വീതമുള്ള 8  പീരിയഡുകൾ കുട്ടികൾക്ക് ലഭിക്കും. ടൈം ടേബിൾ  മാറ്റിയതിന്റെ കാരണം മുമ്പേ, ക്രിസ്മസ് പരീക്ഷക്ക് വേണ്ട പാഠഭാഗങ്ങൾ കൃത്യസമയത്ത് തീർക്കുവാൻ വേണ്ടി ഒരു മണിക്കൂർ സമയ ക്രമീകരണം നടത്തിയിരുന്നു. പരീക്ഷ കഴിഞ്ഞതിനു ശേഷം പഴയ സമയ ക്രമീകരണത്തിലേക്ക് മടങ്ങുകയായിരുന്നു. എനിക്ക് ഈ ദിവസം ക്ലാസ്സൊന്നുമില്ലായിരുന്നു. അടുത്ത ദിവസം അറിയിപ്പുണ്ടായി ഈ വരുന്ന വെള്ളിയാഴ്ച (ജനുവരി 6 ) ഹൈസ്ക്കൂൾ കുട്ടികളുടെ പി.റ്റി.എ  മീറ്റിംഗ് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ നടത്തപ്പെടുന്നതാണ്. അന്നേ ദിവസം എനിക്ക് ഒൻപതിനും എട്ടിനും ക്ലാസ്സുകളുണ്ടായിരുന്നു. ഒൻപതിലെ കുട്ടികൾക്ക് ബയോളജി പേപ്പർ ഹെലൻ മിസ്സ് നൽക്കുകയുണ്ടായി, കൂട്ടത്തിൽ ഞാനും ക്ലാസ്സിൽ പോയി . ഒരു കുട്ടിക്ക് ഫുൾ മാർക്കുണ്ടായിരുന്നു. 9 പേർക്ക് 35-ന് മുകളിലും, 12 പേർക്ക്  30 ന് മുകളിൽ മാർക്കും, 24 പേർക്ക് 25 ന് മുകളിൽ മാർക്കുണ്ടായിരുന്നു. വളരെ നന്നായി കുട്ടികൾ പരീക്ഷ എഴുതിയിരുന്നു ,പക്ഷേ ഭൂരിഭാഗം വിദ്യാർത്ഥിനികളും അശ്രദ്ധ കാരണം 35-ന് മുകളിലെത്താൻ കഴിഞ്ഞിരുന്നില്ല .....
              അടുത്ത ദിനമായ വ്യാഴാഴ്ച  പ്രത്യേകിച്ച് ക്ലാസ്സുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അടുത്ത ദിവസത്തെ പി റ്റി.എ  മീറ്റിംഗിറ്റ് വേണ്ടി ക്ലാസ്സ് ടീച്ചേഴ്സ് കുട്ടികളുടെ എല്ലാ പരീക്ഷ പേപ്പറും അറേഞ്ച് ചെയ്തു വെയ്ക്കുവാൻ അറിയിപ്പുണ്ടായി. അഞ്ചലിൽ നടക്കുന്ന ജില്ലാ സ്കൂൾ തല ബാൻഡ് മത്സരത്തിൽ ഈ സ്കൂളിനെ പ്രതിനിധികരിച്ചുള്ള ബാൻഡ് ടീം 27 വർഷത്തിന് ശേഷം ആദ്യമായി പരാജയപ്പെടുകയുണ്ടായി. വളരെ ദുഃഖം തോന്നിയ നിമിഷമായിരുന്നു.  സബ് ജില്ലാ തലത്തിൽ ഞങ്ങൾ ഉള്ള സമയത്തായിരുന്നു കുട്ടികൾ വിജയിച്ചു വന്നത്. ഈ വാർത്ത മനസ്സിന് വല്ലാത്ത വിഷമമുണ്ടാക്കി ............ വെള്ളിയാഴ്ച  ഞങ്ങളുടെ മിസ്സായ സിന്ധു മിസ്സ് ക്ലാസ്സ് കാണുവാൻ  വന്നിരുന്നു. നാലാമത്തെ പിരീയഡായിരുന്നു ക്ലാസ്സുണ്ടായിരുന്നത്. വിവിധ തരം പേശികളെക്കുറിച്ചാണ് പഠിപ്പിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ രക്ഷകർത്താക്കളുടെ കൂട്ടം സ്കൂളിൽ ഒഴുകിയെത്തിരുന്നു. ഇന്ന് വരാത്ത രക്ഷകർത്താക്കൾക്ക് പിന്നീട് ഒരു അവസരം നൽകുന്നതല്ലെന്ന അറിയിപ്പുണ്ടായി. തങ്ങളുടെ മക്കളുടെ പഠന നിലവാരം മാത്രമല്ല അച്ചടക്കവും സ്വഭാവത്തിലെ മാറ്റങ്ങളെ കുറിച്ച് അറിയുവാനുള്ള അവസരമാണ് ഓരോ പി. റ്റി.എ മീറ്റിംഗ്. രക്ഷകർത്താക്കൾ അവരുടെ മക്കളുടെ നിലവാരം അറിയുവാനായി എന്നെ ക്കാണാൻ വന്നിരുന്നു. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു ..........
                   പുതിയ വർഷത്തിലെ സ്കൂൾ തുറന്നു കഴിഞ്ഞുള്ള ഏഴാമത്തെ ആഴ്ചയും അങ്ങനെ കടന്നിരിക്കുന്നു.........'

No comments:

Post a Comment