എട്ടാമത്തെ ആഴ്ചയിലെ ആദ്യ ദിനത്തിൽ 8. Pയ്ക്ക് ക്ലാസ്സുണ്ടായിരുന്നു, പക്ഷേ പഠിപ്പിക്കാൻ കഴിഞ്ഞില്ല .യു .പി, ഹൈസ്ക്കൂൾ വിഭാഗം കുട്ടികളെ ആരോഗ്യ വിഭാഗത്തിലെ വിദഗ്ധർ വന്ന് പരിശോധിക്കുകയുണ്ടായി. കുട്ടികളിൽ ത്വക്ക് സംബന്ധമായ രോഗങ്ങളും ലക്ഷണങ്ങളും കണ്ടെത്തി രേഖപ്പെടുത്തുകയും മരുന്ന് നൽകുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച കെ.എസ്.യു വിന്റെ വിദ്യാഭ്യാസ ബന്ദ് ആയതിനാൽ സ്കൂളിൽ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നില്ല. ബുധനാഴ്ച തിങ്കളാഴ്ച നഷ്ടമായ ക്ലാസ്സ് എട്ടിന് എടുത്തിരുന്നു.ഐ.സി.റ്റി മോഡൽ ആയിട്ടുള്ള പഠനമാണ് കുട്ടികൾക്ക് നൽകിയത്. അതേ ദിവസം തന്നെ ഉച്ചയ്ക്ക് ഒൻപതിലെ കുട്ടികൾക്ക് സമസ്ഥിതി പാലിക്കാൻ എന്ന പാഠ ഭാഗത്തിൽ നിന്ന് പരീക്ഷ ഇടുക യുണ്ടായി. ജില്ലാതല സ്കൂൾ യുവജനോത്സവത്തിൽ ഇവിടുന്നുള്ള സംഘനൃത്തത്തിന് കുട്ടികൾക്ക് ഒന്നാം സ്ഥാനം കിട്ടിയിരുന്നു. കൂടാതെ യു.പി വിഭാഗം കഥകളിയ്ക്കെല്ലാം ഒന്നാം സ്ഥാനം കിട്ടിയിരുന്നു. ഈ വാർത്ത വളരെ സന്തോഷം നൽകുന്നതായിരുന്നു. കണ്ണൂരിൽ നടക്കാൻ പോകുന്ന സംസ്ഥാന തല സ്കൂൾ യുവജനോൽസവത്തിന് വേണ്ടി നിരന്തര പരിശീലനമാണ് കുട്ടികൾക്ക് സ്കൂളിൽ നിന്ന് ലഭിക്കുന്നത്. വ്യാഴാഴ്ച കുട്ടികൾക്ക് പരീക്ഷ പേപ്പർ നോക്കിയത് നൽകുകയുണ്ടായി. കുട്ടികൾക്ക് നല്ല മാർക്കുണ്ടായിരുന്നു. 6 പേർക്ക് 25 ന് 25 മാർക്കു കിട്ടിയിരുന്നു. ഭൂരിഭാഗം പേർക്കും 20 ന് മുകളിൽ മാർക്കുണ്ടായിരുന്നു. എട്ടാമത്തെ ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് ഒൻപതാം ക്ലാസ്സിന് അസ്ഥി പേശികളുടെ ഘടനയെ കുറിച്ചാണ് പഠിപ്പിച്ചത് . ചാർട്ടിൽ അസ്ഥിപേശിയുടെ ഘടന വരച്ച് വളരെ എളുപ്പത്തിൽ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ കഴിഞ്ഞിരുന്നു. ചാർട്ട് വളരെ മനോഹരമായി വരയ്ക്കുവാൻ സാധിച്ചിരുന്നു...... എന്തു കൊണ്ടും നല്ലൊരു ക്ലാസ്സായിരുന്നു.
വളരെ നന്നായി എട്ടാമത്തെ ആഴ്ചയും പൂർത്തീയാക്കിരിക്കുന്നു '......
Friday, 13 January 2017
EIGH TH WEEK OF SCHOOL INTERNSHIP PROGRAM
Subscribe to:
Post Comments (Atom)
No comments:
Post a Comment