Friday, 20 January 2017

NINETH WEEK OF SCHOOL INTERNSHIP PROGRAM

       ഒൻപതാമത്തെ ആഴ്ചയിലാണ് കണ്ണൂരിൽ സംസ്ഥാന തല  സ്കൂൾ യുവജനോൽസവം ആരംഭിച്ചത്. ഈ സ്കൂളിൽ നിന്ന് ബാൻഡ്, സംഘനൃത്തം, ഒപ്പന, കഥകളി എന്നീ വിഭാഗങ്ങളിൽ നിന്ന് മത്സരമുണ്ട്. അതിനു വേണ്ട തീവ്രപരിശ്രമങ്ങളാണ് നടന്ന് ക്കൊണ്ടിരുന്നത്. ഈ ദിവസത്തിൽ എനിക്ക് 8.pയ്ക്ക് ക്ലാസ്സുണ്ടായിരുന്നു.  ഇൻ സിറ്റു കൺസർവേഷനാണ് പഠിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ എട്ടിലെ കുട്ടികൾക്ക് റിവിഷൻ നടത്തിയിരുന്നു. ബുധനാഴ്ച  സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ കുട്ടികളുടെ സംഘം അധ്യാപകരും രക്ഷകർത്താക്കളുമായി കണ്ണൂരിലേക്ക് തിരിച്ചിരുന്നു. അന്ന് രണ്ട് ക്ലാസ്സുകൾ വീതമുണ്ടായിരുന്നു . ഒൻപതിന് പേശീ സങ്കോച ത്തിന്റെ വിവിധ ഘട്ടങ്ങളാണ് പഠിപ്പിച്ചത്. ഉച്ചയ്ക്ക് സെന്റ് ഓഫിന് മുന്നോടിയായിട്ടുള്ള പത്തിലെയും പ്ലസ്ടു വിലെയും വിദ്യാർത്ഥികളുടെ ഫോട്ടോയെടുപ്പ് നടന്നിരുന്നു. വ്യാഴാഴ്ച ഹെഡ്മിസ്ട്രിസ് മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തുകയുണ്ടായി, കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയുണ്ടാകണമെന്നും അതോടൊപ്പം ഈ സ്കൂളിലെ ഒരു വിദ്യാർതഥിനി കാൻസറിന്റെ ചികിത്സയിലാണ്. ആ കുട്ടിയ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് അറിയ്ക്കുകയുണ്ടായി.
                 വെള്ളിയാഴ്ചയായ ഇന്ന് കലോത്സവത്തിന് പോയ ബാൻഡ്‌ സംഘം തിരികെയെത്തി. കുട്ടികൾക്ക് എ ഗ്രേഡ് ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ ഫോട്ടേയെടുപ്പ് നടന്നിരുന്നു. നാലാമത്തെ പിരിയഡ് ഒൻപതിന് ക്ലാസ്സുണ്ടായിരുന്നു.  മാതൃകാഅസ്ഥി സന്ധിയുടെ ഘടനയാണ് പഠിപ്പിച്ചിരുന്നത്.
                 കലോത്സവും  അതിന്റെ പരിശീലനവുമായി ഒൻപതാമത്തെ ആഴ്ചയും കടന്നിരിക്കുന്നു .........

No comments:

Post a Comment