2015-2017 ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള ബോധവൽക്കരണ ക്ലാസ്സ് രണ്ടാം ഘട്ട അധ്യാപക പരിശീലനത്തിന് ഇടയിൽ (30- 1 - 2017) നടത്തുകയുണ്ടായി. വ്യായാമത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിലാണ് ക്ലാസ്സെടുത്തിരുന്നത്. ഒൻപതിലെ കുട്ടികൾക്ക് രണ്ടാമത്തെ പിരീയ ഡായിരുന്നു ക്ലാസ്സെടുത്തിരുന്നത്. വളരെയേറെ പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്തിരുന്നത്. ഈ വിഷയം കൈകാര്യം ചെയ്യാൻ പറ്റിയ കൗമാര പ്രായക്കാരായായ കുട്ടികളെയാണ് കിട്ടിയിരുന്നത്. വളരെ രസകരവും ചിന്താപരവുമായ രീതിയിലാണ് ക്ലാസ്സ് മുന്നേറിയത്. ഒരേ സമയം കുട്ടികളെ രസിപ്പിക്കുവാനും അതേ സമയം വ്യായാമത്തിന്റെ പ്രാധാന്യം നിത്യ ജീവിതത്തിൽ എന്തു മാത്രം പ്രസക്തിയുണ്ടെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുവാനും സാധിച്ചു. ക്ലാസ്സ് ആരംഭിച്ചത് തന്നെ കുറച്ച് പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടായിരുന്നു. കുട്ടികളുടെ പ്രതികരണം മികച്ചതായിരുന്നു. ഭൂരിഭാഗം വിദ്യാർത്ഥിനികളുടെ സാന്നിധ്യം ക്ലാസ്സിനെ ഊർജസ്വലമാക്കിയിരുന്നു. കൂടുതൽ കാര്യങ്ങൾ നമ്മുടെ ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി പറയുവാൻ സാധിച്ചിരുന്നു. കുട്ടികൾക്ക് ഇപ്പോൾ പരിചിതമായ വീഡിയോ ഗെയിം , സ്മാർട് ഫോൺ, കമ്പ്യൂട്ടർ എന്നിവയെ പറ്റിയുള്ള അറിവ് ക്ലാസ്സിനെ മുന്നോട്ട് നയിക്കുവാൻ സാധിച്ചിരുന്നു. കുട്ടികളെ വ്യായാമത്തിന്റെ ചിന്തകളിലേക്ക് ഉണർത്തുന്ന രണ്ട് വീഡിയോ കാണിച്ചിരുന്നു. അതിൽ ഒന്ന് വ്യായാമത്തിന്റെ പ്രാധാന്യം പാട്ട് രൂപത്തിൽ അവതരിപ്പിക്കുന്നതായിരുന്നു. കുട്ടികൾ അത് പാടുന്നുണ്ടായിരുന്നു. കുട്ടികളിൽ അറിവുകൾ പകരുവാൻ ചാർട്ടും പവർ പോയിന്റ് പ്രസന്റേഷനും വീഡിയോ ഉപയോഗിച്ചിരുന്നു..................
ഉള്ളടക്കം:
എന്തിനാണ് വ്യായാമം ചെയ്യുന്നത്?
*ഹൃദയാരോഗ്യം സംരക്ഷിക്കാൻ
* പേശികൾ ശക്തമാക്കാൻ
*അധികമുള്ള കൊഴുപ്പ് എരിച്ചു കളയാൻ
* രക്തയോട്ടം സുഗമമാക്കാൻ
വ്യായാമം ശരീരത്തിന് ഗുണകരമാക്കുന്നതെങ്ങനെയാണ്?
* ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലൂടെയുമുള്ള രക്ത പ്രവാഹം കൂടുന്നു.
* ഹൃദയ പേശികൾ ദൃഢമാകുന്നു.
* ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ വിഘടിപ്പിച്ച് പൊണ്ണത്തടി കുറയ്ക്കുന്നു.
* കൂടുതൽ വിയർക്കുന്നു , വിയർപ്പിലൂടെ മാലിന്യങ്ങൾ പുറന്തള്ളുന്നു.
* ശ്വസന വാതകങ്ങളുടെ വിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നു.
* വൈറ്റൽ കപ്പാസിറ്റി കൂടുന്നു.
* പേശികളിൽ കൂടുതൽ രക്തലോമികൾ രൂപപ്പെടുന്നു.
* പേശികളുടെ ക്ഷമത വർധിക്കുന്നു.
ഉപസംഹാരം
വ്യായാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഓട്ടം, ചാട്ടം എന്നിവയിൽ ഒതുങ്ങുന്നതല്ല മറിച്ച് രസകരമായ കളികളും വ്യായാമത്തിലുൾപ്പെടുന്നു. അറിവിനപ്പുറം കുട്ടികളിൽ വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധം ഉണ്ടാക്കുവാൻ ക്ലാസ്സിന് കഴിഞ്ഞു. പവർ പോയിന്റ് പ്രസന്റേഷനിൽ വ്യത്യസ്ത തരം വ്യായാമങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ഓഡിയോ വിഷ്യൽ ഇഫക്ട്സായ വീഡിയോ ഉപയോഗിച്ചത് കുട്ടികളിൽ കൂടുതൽ അവബോധം ഉണ്ടാക്കുവാൻ സാധിച്ചു. വ്യായാമം എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും മനോഭാവത്തിനും മൂഡിലും വ്യത്യാസം ഉണ്ടാക്കുന്നതാണ്. കളികൾ പോലുള്ള രസകരമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നതിലൂടെ കായിക ക്ഷമത വർധിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നമ്മെ സജജരാക്കുമെന്ന സന്ദേശത്തോടെ ക്ലാസ്സ് പൂർത്തീകരിച്ചു. ഈ ബോധവൽക്കരണ ക്ലാസ്സ് കുട്ടികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അത് മുതിർന്നവരിലും എത്തിക്കുവാൻ ഈ ക്ലാസ്സ് കൊണ്ട് കുട്ടികൾക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്............
No comments:
Post a Comment