പത്താമത്തെ ആഴ്ച തുടങ്ങിയത് തന്നെ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോൽസവത്തിന് വിമലഹൃദയ സ്കൂളിനെ പ്രതിനിധികരിച്ച് മത്സരിച്ച സംഘനൃത്തം, ബാൻഡ് , ഉറുദു പദ്യപാരായണം, നാടോടി നൃത്തത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ഒപ്പനയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചുവെന്ന നല്ല വാർത്ത കേൾക്കുവാനിടയായി. അന്നേ ദിവസം എനിക്ക് 8.pയക്ക് എക്സിറ്റു കൺസർവേഷനാണ് പഠിപ്പിക്കാനുള്ളത്. ചൊവ്വാഴ്ച പ്രൈവറ്റ് ബസ് സമരമായിരുന്നു. കുട്ടികൾ താരതമ്യേന കുറവായിരുന്നു . ഞങ്ങളുടെ കോളേജിലെ ജൂനിയർ അധ്യാപക വിദ്യാർത്ഥിനികൾ ഒരാഴ്ചത്തെ അധ്യാപക പരിശീലനത്തിനായി എത്തിയിരുന്നു. ബുധനാഴ്ച ഒൻപതിലെ കുട്ടികൾക്ക് ഇൻക്വയറി മോഡൽ രീതിയിൽ പേശീ ക്ലമം വിഷയത്തിൽ ക്ലാസ്സെടുക്കുകയുണ്ടായിരുന്നു. പുതിയ തരത്തിലുള്ള അധ്യാപന രീതി കുട്ടികൾക്ക് പുതുമയുള്ളതായിരുന്നു. ജനുവരി 26 റിപബ്ളിക് ദിനമായതിനാൽ സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. കുട്ടികളുടെ പരേഡ് ആശ്രാമത്ത് നടന്നിരുന്നു. വെള്ളിയാഴ്ച എനിക്ക് നാലാമത്തെ പിരിയഡ് ക്ലാസ്സെടുക്കുവാൻ കഴിഞ്ഞിരുന്നില്ല. ഒൻപതിലെ വിദ്യാർത്ഥിനികളെ ഐ.ടി പഠിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ആഡിറ്റോറിയത്തിൽ കൊണ്ടു പോയിരുന്നു. ഉച്ചയ്ക്ക് ഹെഡ്മിസ്ട്രിസ് മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തുകയുണ്ടായി ജനുവരി 26 ലെ ക്ലാസ്സ് ശനിയാഴ്ചത്തേക്ക് മാറ്റിയതായി അറിയിച്ചു. പത്താം ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് തിങ്കളാഴ്ചത്തെ ടൈം ടേബിൾ പ്രകാരമായിരക്കും ക്ലാസെന്ന് അറിയുകയുണ്ടായി. ശനിയാഴ്ച കുട്ടികളുടെ എണ്ണം കുറവായിരുന്നു. ഉച്ചയ്ക്ക് 1 മണി വരെ ക്ലാസ്സുണ്ടായിരുന്നുള്ളൂ. കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടായിരുന്നു........................
മുപ്പത്തിയൊന്നാം തീയതി ഞങ്ങൾ രണ്ടാം ഘട്ട അധ്യാപക പരിശീലനം പൂർത്തീയാക്കിയിരുന്നു. 30, 31 തീയതികളിലായിട്ട് ബോധവൽ ക്കരണ ക്ലാസ്സ്, Innovative lesson ക്ലാസ്സ് എടുക്കുകയുണ്ടായി....... അങ്ങനെ രണ്ടര മാസത്തെ അധ്യാപക പരിശീലനം വിജയകരമായി പൂർത്തീയാക്കിരിക്കുന്നു .......
No comments:
Post a Comment