Tuesday, 31 January 2017
TENTH WEEK OF SCHOOL INTERNSHIP PROGRAM
CONSCIENTIZATION PROGRAMME ON VIMALA HRIDYA GIRLS HIGHER SECONDARY SCHOOL KOLLAM
2015-2017 ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള ബോധവൽക്കരണ ക്ലാസ്സ് രണ്ടാം ഘട്ട അധ്യാപക പരിശീലനത്തിന് ഇടയിൽ (30- 1 - 2017) നടത്തുകയുണ്ടായി. വ്യായാമത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിലാണ് ക്ലാസ്സെടുത്തിരുന്നത്. ഒൻപതിലെ കുട്ടികൾക്ക് രണ്ടാമത്തെ പിരീയ ഡായിരുന്നു ക്ലാസ്സെടുത്തിരുന്നത്. വളരെയേറെ പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്തിരുന്നത്. ഈ വിഷയം കൈകാര്യം ചെയ്യാൻ പറ്റിയ കൗമാര പ്രായക്കാരായായ കുട്ടികളെയാണ് കിട്ടിയിരുന്നത്. വളരെ രസകരവും ചിന്താപരവുമായ രീതിയിലാണ് ക്ലാസ്സ് മുന്നേറിയത്. ഒരേ സമയം കുട്ടികളെ രസിപ്പിക്കുവാനും അതേ സമയം വ്യായാമത്തിന്റെ പ്രാധാന്യം നിത്യ ജീവിതത്തിൽ എന്തു മാത്രം പ്രസക്തിയുണ്ടെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുവാനും സാധിച്ചു. ക്ലാസ്സ് ആരംഭിച്ചത് തന്നെ കുറച്ച് പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടായിരുന്നു. കുട്ടികളുടെ പ്രതികരണം മികച്ചതായിരുന്നു. ഭൂരിഭാഗം വിദ്യാർത്ഥിനികളുടെ സാന്നിധ്യം ക്ലാസ്സിനെ ഊർജസ്വലമാക്കിയിരുന്നു. കൂടുതൽ കാര്യങ്ങൾ നമ്മുടെ ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി പറയുവാൻ സാധിച്ചിരുന്നു. കുട്ടികൾക്ക് ഇപ്പോൾ പരിചിതമായ വീഡിയോ ഗെയിം , സ്മാർട് ഫോൺ, കമ്പ്യൂട്ടർ എന്നിവയെ പറ്റിയുള്ള അറിവ് ക്ലാസ്സിനെ മുന്നോട്ട് നയിക്കുവാൻ സാധിച്ചിരുന്നു. കുട്ടികളെ വ്യായാമത്തിന്റെ ചിന്തകളിലേക്ക് ഉണർത്തുന്ന രണ്ട് വീഡിയോ കാണിച്ചിരുന്നു. അതിൽ ഒന്ന് വ്യായാമത്തിന്റെ പ്രാധാന്യം പാട്ട് രൂപത്തിൽ അവതരിപ്പിക്കുന്നതായിരുന്നു. കുട്ടികൾ അത് പാടുന്നുണ്ടായിരുന്നു. കുട്ടികളിൽ അറിവുകൾ പകരുവാൻ ചാർട്ടും പവർ പോയിന്റ് പ്രസന്റേഷനും വീഡിയോ ഉപയോഗിച്ചിരുന്നു..................
ഉള്ളടക്കം:
എന്തിനാണ് വ്യായാമം ചെയ്യുന്നത്?
*ഹൃദയാരോഗ്യം സംരക്ഷിക്കാൻ
* പേശികൾ ശക്തമാക്കാൻ
*അധികമുള്ള കൊഴുപ്പ് എരിച്ചു കളയാൻ
* രക്തയോട്ടം സുഗമമാക്കാൻ
വ്യായാമം ശരീരത്തിന് ഗുണകരമാക്കുന്നതെങ്ങനെയാണ്?
* ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലൂടെയുമുള്ള രക്ത പ്രവാഹം കൂടുന്നു.
* ഹൃദയ പേശികൾ ദൃഢമാകുന്നു.
* ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ വിഘടിപ്പിച്ച് പൊണ്ണത്തടി കുറയ്ക്കുന്നു.
* കൂടുതൽ വിയർക്കുന്നു , വിയർപ്പിലൂടെ മാലിന്യങ്ങൾ പുറന്തള്ളുന്നു.
* ശ്വസന വാതകങ്ങളുടെ വിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നു.
* വൈറ്റൽ കപ്പാസിറ്റി കൂടുന്നു.
* പേശികളിൽ കൂടുതൽ രക്തലോമികൾ രൂപപ്പെടുന്നു.
* പേശികളുടെ ക്ഷമത വർധിക്കുന്നു.
ഉപസംഹാരം
വ്യായാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഓട്ടം, ചാട്ടം എന്നിവയിൽ ഒതുങ്ങുന്നതല്ല മറിച്ച് രസകരമായ കളികളും വ്യായാമത്തിലുൾപ്പെടുന്നു. അറിവിനപ്പുറം കുട്ടികളിൽ വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധം ഉണ്ടാക്കുവാൻ ക്ലാസ്സിന് കഴിഞ്ഞു. പവർ പോയിന്റ് പ്രസന്റേഷനിൽ വ്യത്യസ്ത തരം വ്യായാമങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ഓഡിയോ വിഷ്യൽ ഇഫക്ട്‌സായ വീഡിയോ ഉപയോഗിച്ചത് കുട്ടികളിൽ കൂടുതൽ അവബോധം ഉണ്ടാക്കുവാൻ സാധിച്ചു. വ്യായാമം എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും മനോഭാവത്തിനും മൂഡിലും വ്യത്യാസം ഉണ്ടാക്കുന്നതാണ്. കളികൾ പോലുള്ള രസകരമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നതിലൂടെ കായിക ക്ഷമത വർധിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നമ്മെ സജജരാക്കുമെന്ന സന്ദേശത്തോടെ ക്ലാസ്സ് പൂർത്തീകരിച്ചു. ഈ ബോധവൽക്കരണ ക്ലാസ്സ് കുട്ടികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അത് മുതിർന്നവരിലും എത്തിക്കുവാൻ ഈ ക്ലാസ്സ് കൊണ്ട് കുട്ടികൾക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്............
Friday, 20 January 2017
NINETH WEEK OF SCHOOL INTERNSHIP PROGRAM
ഒൻപതാമത്തെ ആഴ്ചയിലാണ് കണ്ണൂരിൽ സംസ്ഥാന തല സ്കൂൾ യുവജനോൽസവം ആരംഭിച്ചത്. ഈ സ്കൂളിൽ നിന്ന് ബാൻഡ്, സംഘനൃത്തം, ഒപ്പന, കഥകളി എന്നീ വിഭാഗങ്ങളിൽ നിന്ന് മത്സരമുണ്ട്. അതിനു വേണ്ട തീവ്രപരിശ്രമങ്ങളാണ് നടന്ന് ക്കൊണ്ടിരുന്നത്. ഈ ദിവസത്തിൽ എനിക്ക് 8.pയ്ക്ക് ക്ലാസ്സുണ്ടായിരുന്നു. ഇൻ സിറ്റു കൺസർവേഷനാണ് പഠിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ എട്ടിലെ കുട്ടികൾക്ക് റിവിഷൻ നടത്തിയിരുന്നു. ബുധനാഴ്ച സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ കുട്ടികളുടെ സംഘം അധ്യാപകരും രക്ഷകർത്താക്കളുമായി കണ്ണൂരിലേക്ക് തിരിച്ചിരുന്നു. അന്ന് രണ്ട് ക്ലാസ്സുകൾ വീതമുണ്ടായിരുന്നു . ഒൻപതിന് പേശീ സങ്കോച ത്തിന്റെ വിവിധ ഘട്ടങ്ങളാണ് പഠിപ്പിച്ചത്. ഉച്ചയ്ക്ക് സെന്റ് ഓഫിന് മുന്നോടിയായിട്ടുള്ള പത്തിലെയും പ്ലസ്ടു വിലെയും വിദ്യാർത്ഥികളുടെ ഫോട്ടോയെടുപ്പ് നടന്നിരുന്നു. വ്യാഴാഴ്ച ഹെഡ്മിസ്ട്രിസ് മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തുകയുണ്ടായി, കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയുണ്ടാകണമെന്നും അതോടൊപ്പം ഈ സ്കൂളിലെ ഒരു വിദ്യാർതഥിനി കാൻസറിന്റെ ചികിത്സയിലാണ്. ആ കുട്ടിയ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് അറിയ്ക്കുകയുണ്ടായി.
വെള്ളിയാഴ്ചയായ ഇന്ന് കലോത്സവത്തിന് പോയ ബാൻഡ് സംഘം തിരികെയെത്തി. കുട്ടികൾക്ക് എ ഗ്രേഡ് ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ ഫോട്ടേയെടുപ്പ് നടന്നിരുന്നു. നാലാമത്തെ പിരിയഡ് ഒൻപതിന് ക്ലാസ്സുണ്ടായിരുന്നു. മാതൃകാഅസ്ഥി സന്ധിയുടെ ഘടനയാണ് പഠിപ്പിച്ചിരുന്നത്.
കലോത്സവും അതിന്റെ പരിശീലനവുമായി ഒൻപതാമത്തെ ആഴ്ചയും കടന്നിരിക്കുന്നു .........
Friday, 13 January 2017
EIGH TH WEEK OF SCHOOL INTERNSHIP PROGRAM
എട്ടാമത്തെ ആഴ്ചയിലെ ആദ്യ ദിനത്തിൽ 8. Pയ്ക്ക് ക്ലാസ്സുണ്ടായിരുന്നു, പക്ഷേ പഠിപ്പിക്കാൻ കഴിഞ്ഞില്ല .യു .പി, ഹൈസ്ക്കൂൾ വിഭാഗം കുട്ടികളെ ആരോഗ്യ വിഭാഗത്തിലെ വിദഗ്ധർ വന്ന് പരിശോധിക്കുകയുണ്ടായി. കുട്ടികളിൽ ത്വക്ക് സംബന്ധമായ രോഗങ്ങളും ലക്ഷണങ്ങളും കണ്ടെത്തി രേഖപ്പെടുത്തുകയും മരുന്ന് നൽകുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച കെ.എസ്.യു വിന്റെ വിദ്യാഭ്യാസ ബന്ദ് ആയതിനാൽ സ്കൂളിൽ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നില്ല. ബുധനാഴ്ച തിങ്കളാഴ്ച നഷ്ടമായ ക്ലാസ്സ് എട്ടിന് എടുത്തിരുന്നു.ഐ.സി.റ്റി മോഡൽ ആയിട്ടുള്ള പഠനമാണ് കുട്ടികൾക്ക് നൽകിയത്. അതേ ദിവസം തന്നെ ഉച്ചയ്ക്ക് ഒൻപതിലെ കുട്ടികൾക്ക് സമസ്ഥിതി പാലിക്കാൻ എന്ന പാഠ ഭാഗത്തിൽ നിന്ന് പരീക്ഷ ഇടുക യുണ്ടായി. ജില്ലാതല സ്കൂൾ യുവജനോത്സവത്തിൽ ഇവിടുന്നുള്ള സംഘനൃത്തത്തിന് കുട്ടികൾക്ക് ഒന്നാം സ്ഥാനം കിട്ടിയിരുന്നു. കൂടാതെ യു.പി വിഭാഗം കഥകളിയ്ക്കെല്ലാം ഒന്നാം സ്ഥാനം കിട്ടിയിരുന്നു. ഈ വാർത്ത വളരെ സന്തോഷം നൽകുന്നതായിരുന്നു. കണ്ണൂരിൽ നടക്കാൻ പോകുന്ന സംസ്ഥാന തല സ്കൂൾ യുവജനോൽസവത്തിന് വേണ്ടി നിരന്തര പരിശീലനമാണ് കുട്ടികൾക്ക് സ്കൂളിൽ നിന്ന് ലഭിക്കുന്നത്. വ്യാഴാഴ്ച കുട്ടികൾക്ക് പരീക്ഷ പേപ്പർ നോക്കിയത് നൽകുകയുണ്ടായി. കുട്ടികൾക്ക് നല്ല മാർക്കുണ്ടായിരുന്നു. 6 പേർക്ക് 25 ന് 25 മാർക്കു കിട്ടിയിരുന്നു. ഭൂരിഭാഗം പേർക്കും 20 ന് മുകളിൽ മാർക്കുണ്ടായിരുന്നു. എട്ടാമത്തെ ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് ഒൻപതാം ക്ലാസ്സിന് അസ്ഥി പേശികളുടെ ഘടനയെ കുറിച്ചാണ് പഠിപ്പിച്ചത് . ചാർട്ടിൽ അസ്ഥിപേശിയുടെ ഘടന വരച്ച് വളരെ എളുപ്പത്തിൽ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ കഴിഞ്ഞിരുന്നു. ചാർട്ട് വളരെ മനോഹരമായി വരയ്ക്കുവാൻ സാധിച്ചിരുന്നു...... എന്തു കൊണ്ടും നല്ലൊരു ക്ലാസ്സായിരുന്നു.
വളരെ നന്നായി എട്ടാമത്തെ ആഴ്ചയും പൂർത്തീയാക്കിരിക്കുന്നു '......
Friday, 6 January 2017
SEVENTH WEEK OF SCHOOL INTERNSHIP PROGRAM
ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി 3ന് സ്കൂൾ തുറക്കുകയുണ്ടായി...... രാവിലെ തന്നെ ഹെഡ്മിസ്(ടിസിന്റെ അനൗൺസ്മെന്റുണ്ടായിരുന്നു. ഇന്ന് മുതൽ പഴയ ടൈംടേബിൾ പ്രകാരമായിരിക്കും സ്കൂൾ പ്രവർത്തന സമയം നടക്കുന്നത്. അങ്ങനെയാകുമ്പോൾ ഒരു ദിവസം 40 മിനിറ്റ് വീതമുള്ള 8 പീരിയഡുകൾ കുട്ടികൾക്ക് ലഭിക്കും. ടൈം ടേബിൾ മാറ്റിയതിന്റെ കാരണം മുമ്പേ, ക്രിസ്മസ് പരീക്ഷക്ക് വേണ്ട പാഠഭാഗങ്ങൾ കൃത്യസമയത്ത് തീർക്കുവാൻ വേണ്ടി ഒരു മണിക്കൂർ സമയ ക്രമീകരണം നടത്തിയിരുന്നു. പരീക്ഷ കഴിഞ്ഞതിനു ശേഷം പഴയ സമയ ക്രമീകരണത്തിലേക്ക് മടങ്ങുകയായിരുന്നു. എനിക്ക് ഈ ദിവസം ക്ലാസ്സൊന്നുമില്ലായിരുന്നു. അടുത്ത ദിവസം അറിയിപ്പുണ്ടായി ഈ വരുന്ന വെള്ളിയാഴ്ച (ജനുവരി 6 ) ഹൈസ്ക്കൂൾ കുട്ടികളുടെ പി.റ്റി.എ മീറ്റിംഗ് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ നടത്തപ്പെടുന്നതാണ്. അന്നേ ദിവസം എനിക്ക് ഒൻപതിനും എട്ടിനും ക്ലാസ്സുകളുണ്ടായിരുന്നു. ഒൻപതിലെ കുട്ടികൾക്ക് ബയോളജി പേപ്പർ ഹെലൻ മിസ്സ് നൽക്കുകയുണ്ടായി, കൂട്ടത്തിൽ ഞാനും ക്ലാസ്സിൽ പോയി . ഒരു കുട്ടിക്ക് ഫുൾ മാർക്കുണ്ടായിരുന്നു. 9 പേർക്ക് 35-ന് മുകളിലും, 12 പേർക്ക് 30 ന് മുകളിൽ മാർക്കും, 24 പേർക്ക് 25 ന് മുകളിൽ മാർക്കുണ്ടായിരുന്നു. വളരെ നന്നായി കുട്ടികൾ പരീക്ഷ എഴുതിയിരുന്നു ,പക്ഷേ ഭൂരിഭാഗം വിദ്യാർത്ഥിനികളും അശ്രദ്ധ കാരണം 35-ന് മുകളിലെത്താൻ കഴിഞ്ഞിരുന്നില്ല .....
അടുത്ത ദിനമായ വ്യാഴാഴ്ച പ്രത്യേകിച്ച് ക്ലാസ്സുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അടുത്ത ദിവസത്തെ പി റ്റി.എ മീറ്റിംഗിറ്റ് വേണ്ടി ക്ലാസ്സ് ടീച്ചേഴ്സ് കുട്ടികളുടെ എല്ലാ പരീക്ഷ പേപ്പറും അറേഞ്ച് ചെയ്തു വെയ്ക്കുവാൻ അറിയിപ്പുണ്ടായി. അഞ്ചലിൽ നടക്കുന്ന ജില്ലാ സ്കൂൾ തല ബാൻഡ് മത്സരത്തിൽ ഈ സ്കൂളിനെ പ്രതിനിധികരിച്ചുള്ള ബാൻഡ് ടീം 27 വർഷത്തിന് ശേഷം ആദ്യമായി പരാജയപ്പെടുകയുണ്ടായി. വളരെ ദുഃഖം തോന്നിയ നിമിഷമായിരുന്നു. സബ് ജില്ലാ തലത്തിൽ ഞങ്ങൾ ഉള്ള സമയത്തായിരുന്നു കുട്ടികൾ വിജയിച്ചു വന്നത്. ഈ വാർത്ത മനസ്സിന് വല്ലാത്ത വിഷമമുണ്ടാക്കി ............ വെള്ളിയാഴ്ച ഞങ്ങളുടെ മിസ്സായ സിന്ധു മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. നാലാമത്തെ പിരീയഡായിരുന്നു ക്ലാസ്സുണ്ടായിരുന്നത്. വിവിധ തരം പേശികളെക്കുറിച്ചാണ് പഠിപ്പിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ രക്ഷകർത്താക്കളുടെ കൂട്ടം സ്കൂളിൽ ഒഴുകിയെത്തിരുന്നു. ഇന്ന് വരാത്ത രക്ഷകർത്താക്കൾക്ക് പിന്നീട് ഒരു അവസരം നൽകുന്നതല്ലെന്ന അറിയിപ്പുണ്ടായി. തങ്ങളുടെ മക്കളുടെ പഠന നിലവാരം മാത്രമല്ല അച്ചടക്കവും സ്വഭാവത്തിലെ മാറ്റങ്ങളെ കുറിച്ച് അറിയുവാനുള്ള അവസരമാണ് ഓരോ പി. റ്റി.എ മീറ്റിംഗ്. രക്ഷകർത്താക്കൾ അവരുടെ മക്കളുടെ നിലവാരം അറിയുവാനായി എന്നെ ക്കാണാൻ വന്നിരുന്നു. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു ..........
പുതിയ വർഷത്തിലെ സ്കൂൾ തുറന്നു കഴിഞ്ഞുള്ള ഏഴാമത്തെ ആഴ്ചയും അങ്ങനെ കടന്നിരിക്കുന്നു.........'
Saturday, 24 December 2016
SIXTH WEEK OF SCHOOL INTERNSHIP PROGRAM
യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞുള്ള ദിനങ്ങളായിരുന്നു ആറാമത്തെ ആഴ്ചയിലുള്ളത്. ഇരുപതാം തീയതി മുതൽ ഞങ്ങൾ സ്കൂളിൽ തിരികെ വന്നിരുന്നു. ഒൻപതിലെ ബയോളജി പരീക്ഷ കഴിഞ്ഞിരുന്നു, കുട്ടികൾ ചോദ്യപേപ്പർ കൊണ്ടു വന്നു കാണിച്ചു . വളരെ നല്ല ചോദ്യങ്ങളായിരുന്നു. കുട്ടികളെല്ലാം നന്നായി എഴുതിയെന്ന് പറഞ്ഞു. ഞങ്ങൾക്ക് പ്രത്യേകിച്ച് ഡ്യൂട്ടി ഒന്നും തന്നിരുന്നില്ല. അടുത്ത ദിവസങ്ങളിൽ ഞങ്ങളിൽ മൂന്നാലു പേർക്ക് പരീക്ഷ ഡ്യൂട്ടിയ്ക്ക് നിൽക്കേണ്ടി വന്നു. അതൊരു നല്ല അനുഭവമായിരുന്നു. പരീക്ഷ നടത്തിപ്പ് കണ്ടു മനസ്സിലാക്കുവാൻ സാധിച്ചു. ബുധനാഴ്ച എട്ടിലെ കുട്ടികൾക്ക് ബയോളജി പരീക്ഷയായിരുന്നു. കുട്ടികൾക്ക് രാവിലെ ഒന്നു കൂടി റിവിഷൻ നടത്തുകയും സംശയങ്ങൾ നിവാരണം ചെയ്യുകയും വരാൻ ചാൻസുള്ള ചോദ്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് കുട്ടികൾ ചോദ്യപേപ്പറുമായിട്ട് വന്നിരുന്നു. വളരെ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. നന്നായി എഴുതിയതിന്റെ സന്തോഷം കുട്ടികളിൽ കണ്ടു. ഇരുപതിമൂന്നാം തീയതി സ്കൂൾ ക്രിസ്മസ് അവധിയ്ക്കായി അടയ്ക്കുകയാണ്. അന്നേ ദിവസം എട്ടിലെ വിദ്യാർത്ഥിനികൾക്ക് ആരോഗ്യ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം വിഭാഗത്തിൽ പരീക്ഷ നടക്കുന്നുണ്ടായിരുന്നു. ഇരുപതിമൂന്നാം തീയതി അടച്ച സ്കൂൾ ഇനി ജനുവരി മൂന്നിന് തുറക്കുകയാണ്.
അങ്ങനെ പരീക്ഷ ചൂടിന്റെയും പഠന ശ്രമത്തിന്റെയും ദിനങ്ങൾ കഴിഞ്ഞു...... ഇനി വിശ്രമത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് രാവുകൾ വന്നണയുന്നു ............
Wednesday, 21 December 2016
FIFTH WEEK OF SCHOOL INTERNSHIP PROGRAM
അഞ്ചാമത്തെ ആഴ്ച തുടക്കം മുതൽ മൂന്നാം സെമസ്റ്റർ യൂണി വേഴ്സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ട് കോളേജിലായിരുന്നു. ആ ദിവസങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് ക്രിസ്തുമസ് പരീക്ഷ നടക്കുന്നുണ്ടായിരുന്നു. പരീക്ഷയായതിനാൽ സ്കൂളിൽ ഞങ്ങളുടെ പ്രവൃത്തി ദിനം നഷ്ടപ്പെട്ടിരുന്നില്ല. കുട്ടികളും അധ്യാപക വിദ്യാർത്ഥിനികളായ ഞങ്ങളും ഒരുപോലെ പരീക്ഷാ ചൂടിലായിരുന്നു. ഒരാഴ്ച പരീക്ഷയുമായി ബന്ധപ്പെട്ട് ഞങ്ങൾ സ്കൂളിൽ ഉണ്ടാകില്ലെന്നും 20 തീയതി മുതൽ തിരികെ സ്കൂളിൽ പ്രവേശിക്കുമെന്നും ഹെഡ്മിസ്ട്രിസിനു ഞങ്ങൾ 11 പേരും അപേക്ഷ നൽകിയിരുന്നു. കുട്ടികളെല്ലാം നന്നായി പരീക്ഷ എഴുതുവാൻ ആശംസിച്ചു.
പരീക്ഷ കാലത്തോടെ അഞ്ചാമത്തെ ആഴ്ചയും കഴിഞ്ഞു.......
Friday, 9 December 2016
FOURTH WEEK OF SCHOOL INTERNSHIP PROGRAMME
നാലാമത്തെ ആഴ്ചയുടെ തുടക്കമായ തിങ്കളാഴ്ച ഹെഡ്മിസ്ട്രിസ് മൈക്കിലൂടെ കലോൽസവത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികളെ അഭിനന്ദിക്കുകയും സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിജയത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് അറിയിച്ചു. ഒരു അധ്യാപികയെന്ന നിലയിൽ ഞാനും ഈ വിജയത്തിൽ അഭിമാനിക്കുന്നു. അന്നേ ദിവസം ഒൻപതിന് ക്ലാസ്സുണ്ടായിരുന്നു. ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനാൽ കേരളത്തിന് പൊതു അവധിയായിരുന്നു, അന്ന് ക്ലാസ്സുണ്ടായിരുന്നില്ല . ബുധനാഴ്ച ഞങ്ങളുടെ ജനറൽ മിസ്സായ റീന മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. എനിക്ക് നാലാമത്തെ പിരീയഡ് 8.pയ്ക്കായിരുന്നു ക്ലാസ്സ് . എനിക്ക് തൊണ്ട നന്നായി സ്ട്രെയിൻ ചെയ്തതിനാൽ ക്ഷീണമുണ്ടായിരുന്നുവെന്ന് മിസ്സ് പറയുകയുണ്ടായി. കുട്ടികളുമായിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മികവുണ്ടായിരുന്നുവെന്ന് പറഞ്ഞു. എല്ലാ പോരായ്മകളും പരിഹരിച്ച് വരും ക്ലാസ്സുകൾ മികവുള്ളതാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു.
അടുത്ത ദിവസം ഞങ്ങളുടെ ഓപ്ഷൻ മിസ്സ് ക്ലാസ്സ് കാണുവാൻ വന്നിരുന്നു. ഒൻപതിനാണ് ക്ലാസ്സുണ്ടായിരുന്നത്.. ഹീമോ ഡയാലിസിസ് ആയിരുന്നു പഠിപ്പിച്ചത്. വലിയ വിമർശനങ്ങൾ ഇല്ലെന്ന് പറഞ്ഞു. ഈയാഴ്ചയുടെ അവസാനമായ ഇന്ന് എട്ടിനും ഒൻപതിനും ക്രിസ്മസ് പരീക്ഷയ്ക്കുള്ള അധ്യായങ്ങൾ റിവിഷൻ നടത്തി. കുട്ടികളെല്ലാം നന്നായി ഉത്തരം പറയുന്നുണ്ടായിരുന്നു. എങ്ങനെ ചോദ്യം വന്നാലും ഉത്തരം എഴുതാൻ പറ്റുന്ന രീതിയിൽ തറമായിട്ട് പഠിപ്പിച്ചു. നന്നായി പരീക്ഷയെഴുതുവാൻ സാധിക്കട്ടെന്ന് ആംശ സിച്ചു. കുട്ടികൾക്ക് പരീക്ഷ തുടങ്ങുന്ന 14 ന് തന്നെയാണ് എനിക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങുന്നത്. ഇനി ഒരാഴ്ചത്തേക്ക് കോളേജിലാണ്. മിസ്സ് നന്നായി പരീക്ഷ എഴുതി വരാനും കുട്ടികൾ ആശംസിച്ചു.
നല്ല സംതൃപ്തിയോടെ ഈ ഒരാഴ്ച്ച കടന്നു പോയി........

























